| Monday, 29th April 2024, 3:22 pm

ആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട ഹരജി തള്ളി ദല്‍ഹി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി.

പിലിഭിത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത ഹരജിയില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകന്‍ എസ്. ജോന്ദാലെയാണ് മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി യു.പിയില്‍ പ്രചരണം നടത്തിയെന്നും വോട്ട് തേടിയെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് വര്‍ഷത്തേക്ക് മോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന ഹരജിക്കാരന്റെ ധാരണ ന്യായരഹിതമാണെന്ന് കോടതി പറഞ്ഞു. വാദങ്ങളില്‍ വസ്തുതയില്ലാത്തതിനാല്‍ ഹരജി തള്ളുന്നതായി ജസ്റ്റിസ് സച്ചിന്‍ ദത്ത വ്യക്തമാക്കി.

Content Highlight: Delhi court rejects plea seeking disqualification of Modi from election

We use cookies to give you the best possible experience. Learn more