ജാമിഅ സംഘര്‍ഷ കേസ്; ഷര്‍ജീല്‍ ഇമാം, സഫൂറ സർഗാർ ഉൾപ്പെടെ എട്ടുപേരെ വെറുതെവിട്ടു
national news
ജാമിഅ സംഘര്‍ഷ കേസ്; ഷര്‍ജീല്‍ ഇമാം, സഫൂറ സർഗാർ ഉൾപ്പെടെ എട്ടുപേരെ വെറുതെവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 11:55 am

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിഅ മിലിയയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ ജെ.എന്‍.യു ഗവേഷകനും വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെയും സഫൂറ സർഗാറിനേയും  ഉൾപ്പെടെ എട്ടുപേരെ വെറുതെവിട്ടു.

ദല്‍ഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയേയും കോടതി കുറ്റവിമുക്തനാക്കി.

2019 ഡിസംബര്‍ 13ന് ജാമിയയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേര്‍ത്തത്.

കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

അന്ന് ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഈ കേസില്‍ വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഇമാമിന് 2021ല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദല്‍ഹി കലാപത്തിന്റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഇമാം.

അതേസമയം 2020ലെ ദല്‍ഹി കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ഇപ്പോള്‍ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയില്‍ ഷര്‍ജീലിന് പങ്കുണ്ടെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം. ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീലിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.

Content Highlight: Delhi Court Discharges Sharjeel Imam In 2019 Jamia Violence Case