ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ശിവകുമാര്‍ നിലവില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്.
സ്‌പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ കുഹാറാണ് ജാമ്യാപേക്ഷ തള്ളിയത്.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം സെപ്റ്റംബര്‍ 3നാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്നാണ് ആരോപണം.
ഇന്നലെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയില്‍ ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ദല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.
ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ