ഇന്ത്യയിൽ ഐ.എസ്.ഐ.എസിന് വേണ്ടി പ്രവർത്തിച്ച 9 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി
national news
ഇന്ത്യയിൽ ഐ.എസ്.ഐ.എസിന് വേണ്ടി പ്രവർത്തിച്ച 9 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 8:58 am

ന്യൂദൽഹി: ഇസ്‌ലാമിക് തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിന് ഇന്ത്യയിൽ അടിസ്ഥാനമുണ്ടാക്കുന്നതിനായി പ്രവർത്തിച്ച ഒമ്പത് ഐ.എസ്.ഐ.എസ് പ്രവർത്തകരെ ദൽഹി കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.

സോഷ്യൽ മീഡിയ വഴി ഇന്ത്യയിൽ ഐ.എസ്.ഐ.എസിന് അടിത്തറ ഉറപ്പാക്കാൻ
മുസ്‌ലിം യുവജനങ്ങളെ റിക്രൂട്ട് ചെയ്തു എന്നതാണ് ഇവർക്കെതിരായ കേസ്.

അബു അനസ്, നഫീസ് ഖാൻ, നജ്മുൾ ഹുദ, മുഹമ്മദ് അഫ്സൽ, സുഹൈൽ അഹമ്മദ്,ഒബെദുള്ള ഖാൻ, മുഹദ് അലീം, മുഫ്തി അബ്ദുൾ സാമി ഖ്വാസ്മി, അംജാദ് ഖാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ക്രിമിനൽ ​ഗൂഢാലോചന, യു.എ.പി.എ എന്നീ വകുപ്പുകളാണ് കോടതി ഇവർക്കെതിരെ ചുമത്തിയതെന്ന് അഭിഭാഷകനായ ഖ്വാസർ ഖാൻ പറഞ്ഞു.

കേസിൽ കോടതി സെപ്തംബർ 22ന് വീണ്ടും വാദം കേൾക്കും. ജയിൽ അധികൃതരോട് പ്രതികളുടെ വിവരങ്ങൾ കോടതി ആരാഞ്ഞിട്ടുണ്ട്. ഇവരുടെ കുടുംബ പശ്ചാത്തലവും മറ്റ് വിവരങ്ങളും അന്വേഷിക്കാനും സ്പെഷ്യൽ ജഡ്ജ് പർവീൺ സിം​ഗിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.

കുറ്റം സമ്മതിച്ച പ്രതികൾ തങ്ങൾക്ക് കുറ്റബോധമുണ്ടെന്നും ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പറഞ്ഞു.

2015 ഡിസംബർ ഒമ്പതിനാണ് കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നത്. 2017ൽ കുറ്റപത്രവും സമർപ്പിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi Court Convicts Nine ISIS Operatives In Terror Case