ന്യൂദല്‍ഹി: ദല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ തല കാവി വസ്ത്രം ധരിച്ച ആള്‍ദൈവം മസ്സാജ് ചെയ്തുകൊടുക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസുകാരനെ സ്ഥലംമാറ്റി ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. വിഷയത്തില്‍ അന്വേഷണം നടത്താനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.
നമിത ആചാര്യ എന്ന ആള്‍ ദൈവമാണ് ജാന്‍ക്പുരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ ഇന്ദ്രപാലിന്റെ തല മസ്സാജ് ചെയ്തുകൊടുക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് സ്വാധി ആചാര്യയെ കാണാന്‍ തീരുമാനിച്ചതെന്നും ഹീലിങ് നടത്തിയെതന്നുമാണ് പൊലീസുകാരന്റെ വാദം.
ജെ.ഡി.എസില്‍ ഭിന്നത രൂക്ഷം; മാത്യു.ടി തോമസിനോട് ദല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം
പൊലീസ് യൂണിഫോമിലിരുന്ന് മസ്സാജ് ആസ്വാദിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. പൊലീസ് യൂണിഫോമില്‍ ഒരു യുവതിയെ സന്ദര്‍ശിച്ച് മസ്സാജിങ്ങിന് ഇരുന്ന കൊടുത്ത നടപടി തെറ്റാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ സ്വാധിയെ സന്ദര്‍ശിക്കുന്ന ആദ്യ പൊലീസുകാരനല്ല ഇന്ദ്രപാല്‍. മുന്‍പും മുതിര്‍ന്ന രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥന്‍മാരും നമിത ആചാര്യയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദല്‍ഹി വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ദൈവം രാധാ മായെ എസ്.എച്ച്.ഒയുടെ കസേരയിലിരുത്തി സമീപത്ത് തൊഴുകൈകളുമായി നിന്ന പൊലീസുകാരന്റ ചിത്രവും വലിയ വിവാദമായിരുന്നു. മുംബൈയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയാണ് രാധാ മാ.