ന്യൂദല്‍ഹി: പുതുവത്സരദിനത്തില്‍ വൈകുന്നേരം 12 മണിക്കൂര്‍ നിരാഹാരസമരത്തിനൊരുങ്ങി കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ്. പൗരത്വഭേദഗതി നിയമം, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് നിരാഹാരസമരത്തിനൊരുങ്ങുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പൗരത്വഭേദഗതിനിയമത്തിനെതിരെ ജനങ്ങള്‍ രോക്ഷാകുലരാണ്. രാജ്യം സാമ്പത്തികമാന്ദ്യത്താലും തൊഴിലില്ലായ്മയാലും വലയുകയാണ്. അനധികൃത കോളനികളിലെ ആളുകള്‍ കബളിപ്പിക്കപ്പെടുകയാണ്. പുതുവര്‍ഷം ആഘോഷിക്കാന്‍ കാരണങ്ങളൊന്നുമില്ല’ ദല്‍ഹി കോണ്‍ഗ്രസ് ക്യംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കിര്‍തി ആസാദ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെയും ബി.ജെ.പിയുടേയും ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനുവരി 2 മുതല്‍ 6 വരെ വീടുതോറുമുള്ള പ്രചാരണം നടത്തുമെന്നും ആസാദ് പറഞ്ഞു
ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് തെഞ്ഞെടുപ്പ് പ്രചാരണ സമിതികള്‍ രൂപീകരിക്കുമെന്നും ബി.ജെ.പിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും നുണകളും പൊള്ളയായ വാഗ്ദാനങ്ങളും നേരിടാന്‍ പാര്‍ട്ടി പ്രാദേശിക മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ