| Friday, 10th January 2020, 4:02 pm

ദല്‍ഹിയില്‍ തിരിച്ചു വരാന്‍ പ്രിയങ്കയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; ഷീല ദീക്ഷിത് കാലവും പ്രചരണവിഷയമാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീണ്ട 15 വര്‍ഷത്തോളം ദല്‍ഹി തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാതെ പോയതും അതേ പാര്‍ട്ടിയ്ക്കാണ്. ആ അവസ്ഥയില്‍ നിന്ന് മടങ്ങിവരാന്‍ കഠിനശ്രമം നടത്തുകയാണ് രാജ്യതലസ്ഥാനത്തെ കോണ്‍ഗ്രസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനം വഹിക്കുവാന്‍ പ്രിയങ്ക ഗാന്ധിയെ ലഭിക്കുമോ എന്നതിന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി കോണ്‍ഗ്രസ് പ്രചരണ സമിതിയിലെ ഒരംഗം ദ പ്രിന്റിനോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും റാലികളില്‍ പങ്കെടുപ്പിക്കാമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശിലും മറ്റിടങ്ങളിലും പ്രിയങ്ക ഗാന്ധി നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധ നേടുന്നതിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി ഇത്തരം ഒരു ആലോചന നടത്തുന്നത്. ഷീല ദീക്ഷിത് കാലത്തെ നേട്ടങ്ങള്‍ പ്രചരണത്തില്‍ പറയുവാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബാക്കി സീറ്റുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.

Latest Stories

We use cookies to give you the best possible experience. Learn more