ന്യൂദൽഹി: 2024 ജൂലൈയിൽ മൂന്ന് സിവിൽ സർവീസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ച കോച്ചിങ് സെൻ്റർ കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റിൻ്റെ സഹ ഉടമകൾക്ക് ജാമ്യം അനുവദിച്ച് ദൽഹി ഹൈക്കോടതി.
ഓൾഡ് രാജേന്ദ്ര നഗറിലെ കോച്ചിങ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൻ്റെ നാല് സഹ ഉടമകളായ പർവീന്ദർ സിങ് , തജീന്ദർ സിങ് , ഹർവിന്ദർ സിങ് , സർബ്ജിത് സിങ് എന്നിവർക്കാണ് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്.
മരിച്ചവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി അഞ്ച് ലക്ഷം രൂപ ദൽഹി സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിക്കാൻ കോടതി
ഇവരോട് ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകരായ മോഹിത് മാത്തൂർ, അമിത് ഛദ്ദ എന്നിവരും അഭിഭാഷകൻ ദക്ഷ് ഗുപ്തയും പ്രതികൾക്ക് വേണ്ടി ഹാജരായി.
കനത്ത മഴയെത്തുടർന്ന് ഫയർ സേഫ്റ്റി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ദൽഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, കോച്ചിങ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് മൂന്ന് സിവിൽ സർവീസ് വിദ്യാർത്ഥികൾ മരണപ്പെട്ടത്. ഉത്തർപ്രദേശിൽ നിന്നുള്ള ശ്രേയ യാദവ്, തെലങ്കാനയിൽ നിന്നുള്ള താന്യ സോണി, കേരളത്തിൽ നിന്നുള്ള നെവിൻ ഡാൽവിൻ എന്നിവരായിരുന്നു മരണപ്പെട്ടത്.
Content Highlight: Delhi Coaching Center Death; The court granted bail to the owners