| Tuesday, 29th March 2022, 8:54 am

രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്: കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

രാമായണത്തിലും ഗീതയിലും പറയുന്നതെല്ലാം ഹിന്ദുത്വമാണെന്നും രാമായണത്തില്‍ ശ്രീരാമന്‍ പറഞ്ഞതെല്ലാം ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭഗവാന്‍ ശ്രീരാമന്‍ ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ല. എന്നാല്‍ ഇക്കൂട്ടര്‍(ബി.ജെ.പി) ദളിതുകളെ അടിച്ചൊതുക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പിക്ക് എതിരായി നില്‍ക്കാന്‍ ആരും ഇല്ലാത്തതുകൊണ്ടാണ് യു.പിയില്‍ ബി.ജെ.പി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മികച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കിക്കൊണ്ടാണ് പാര്‍ട്ടി അധികാരത്തില്‍ ഏറിയത്. ആം ആദ്മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്താണ്.

Content Highlights: Delhi CM Kejriwal takes on BJP’s Hindutva, says Lord Ram never taught enmity

We use cookies to give you the best possible experience. Learn more