കെജ്‌രിവാളിന് പനിയും ചുമയും; നാളെ കൊവിഡ് ടെസ്റ്റ്
COVID-19
കെജ്‌രിവാളിന് പനിയും ചുമയും; നാളെ കൊവിഡ് ടെസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 1:25 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ദേഹാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പനിയും ചുമയുമുള്ള കെജ്‌രിവാളിന് നാളെ കൊവിഡ് ടെസ്റ്റ് നടത്തും. നാളെ ഉച്ചവരെയുള്ള എല്ലാ യോഗങ്ങളും മാറ്റിവെച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാളെ ടെസ്റ്റ് നടത്താനുള്ള തീരുമാനം. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യനാലിലാണ് ദല്‍ഹി.

ഞായറാഴ്ച 1320 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

27564 പേര്‍ക്കം ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 761 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കൊവിഡ് മൂലം മരിച്ചു.

രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ