ന്യൂദൽഹി: നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള പ്രമേയം അവതരിപ്പിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി തങ്ങളുടെ എം.എൽ.എമാരെ സമീപിച്ചു എന്ന് കെജ്‌രിവാൾ ആരോപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
പ്രമേയത്തിന്റെ മേൽ നാളെ ചർച്ച നടത്താൻ സ്പീക്കർ രാം നിവാസ് ഗോയൽ അനുമതി നൽകി.
മദ്യനയ കേസിൽ ഇ.ഡിയുടെ സമൻസ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ദൽഹി കോടതിയിൽ ഹാജരാകാനിരിക്കെയാണ് കെജ്‌രിവാളിന്റെ പുതിയ നീക്കം.
ദൽഹിയിൽ എ.എ.പി സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമായി മദ്യനയ കേസിൽ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് കെജ്‌രിവാൾ കഴിഞ്ഞമാസം ആരോപിച്ചിരുന്നു.
25 കോടി രൂപ നൽകാമെന്ന് പറഞ്ഞ് ആം ആദ്മി പാർട്ടി എം.എൽ.എമാരോട് തങ്ങളുടെ പക്ഷത്ത് ചേരാൻ ആവശ്യപ്പെട്ട് ബി.ജെ.പി സമീപിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങളിൽ തെളിവ് ആവശ്യപ്പെട്ട ബി.ജെ.പി നരേന്ദ്ര മോദിയുടെ ജനകീയതയിൽ ക്ഷോഭിതനായുള്ള ആരോപണങ്ങളാണ് ഇതെന്ന് പറയുകയും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight: Delhi CM Arvind Kejriwal seeks vote of confidence in Assembly