ന്യൂദല്‍ഹി: റംസാന്‍ മാസത്തില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരത്തെ ജോലിയവസാനിപ്പിച്ച് വീട്ടില്‍ പോകാം എന്ന ഉത്തരവ് പിന്‍വലിച്ച് ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി). വ്രതമെടുക്കുന്ന മുസ്‌ലിം ജീവനക്കാര്‍ക്ക് നേരത്തെ പോകാം എന്ന ഉത്തരവാണ് ബുധനാഴ്ച പിന്‍വലിച്ചത്.
ഏപ്രില്‍ മൂന്ന് മുതല്‍ മെയ് രണ്ട് വരെയായിരുന്നു റംസാന്‍ പ്രമാണിച്ച് മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലിയിളവ് നല്‍കിയിരുന്നത്.
എന്നാല്‍, ഇതൊരു മതേതര നിലപാടല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ് ഇളവ് റദ്ദാക്കി ഉത്തരവിട്ടത്. ‘അടിയന്തര പ്രാബല്യത്തോടെ പിന്‍വലിക്കുന്നു’ എന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘മുസ്‌ലിം ജീവനക്കാര്‍ക്ക് 4.30ന് ജോലി അവസാനിപ്പിക്കുന്നതിന് അനുവാദം നല്‍കുന്ന ഉത്തരവിനെ കുറിച്ച് എന്‍.ഡി.എം.സി ചെയര്‍മാനോടും കോമ്പീറ്റന്റ് അതോറിറ്റിയോടും സംസാരിക്കുകയുണ്ടായി. ഉടന്‍ തന്നെ ആ ഉത്തരവ് പിന്‍വലിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു.