ന്യൂദല്‍ഹി: നവംബര്‍ 1 മുതല്‍ ദല്‍ഹിയിലെ സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവയില്‍ നൂറ് ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വീണ്ടും തുറക്കാന്‍ അനുവദിക്കും.
വിവാഹ ചടങ്ങുകളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 100ല്‍ നിന്ന് 200 ആയി ഉയര്‍ത്താനും അനുമതി നല്‍കി.
ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗ ഭീതിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് സിനിമാ തിയേറ്ററുകള്‍ അടച്ചത്. പിന്നീട് ജൂലായ് അവസാന ആഴ്ചയില്‍ അമ്പത് ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
100 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍ എന്നിവയ്ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി മാത്രമാണ് നിലവില്‍ ഉള്ളത്.