ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണം; അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയില്‍
national news
ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണം; അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2024, 10:49 am

ന്യൂദല്‍ഹി: ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയില്‍. വൈദ്യ പരിശോധനയ്ക്കായി ഏഴ് ദിവസത്തേക്ക് കൂടി കാലാവധി നീട്ടണമെന്നാണ് ആവശ്യം. ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്ന ഉപാധി മുന്നോട്ടുവെച്ചുകൊണ്ടാണ് കോടതി കെകെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾസുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ അതിഷി പറഞ്ഞു. അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിന്റെ ഏഴ് കിലോഗ്രാം ഭാരം കുറഞ്ഞുവെന്നും ഇതുവരെ അത് വീണ്ടെടുക്കാനായിട്ടില്ലെന്നും അതിഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പരിശോധന ഫലങ്ങള്‍ അനുസരിച്ച് കെജ്‌രിവാളിന്റെ ശരീരത്തിലെ കെറ്റോണ്‍ അളവ് ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടാണ് കോടതിയില്‍ അപേക്ഷ നല്‍കിയതെന്നും അതിഷി പറഞ്ഞു.

ജാമ്യം അനുവദിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് സംസാരിക്കരുത്, മെയ് രണ്ടിന് കീഴടങ്ങണം തുടങ്ങിയവയാണ് കോടതി മുന്നോട്ട് വെച്ച ഉപാധികള്‍. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ്വാകെജ്‌രിളിന് ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെയാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ജുഡീഷ്യല്‍, ഇ.ഡി കസ്റ്റഡികളിലായി കെജ്രിവാള്‍ കഴിഞ്ഞത് 50 ദിവസമാണ്.

മാര്‍ച്ച് 21ന് ആണ് കെജ്‌രിവാള്‍ അറസ്റ്റിലാവുന്നത്. ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവായിരുന്നു കെജ്‌രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സമാന ഉപാധികളോടെ ദിവസങ്ങള്‍ക്ക് ഏപ്രിലില്‍ സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: Delhi Chief Minister Arvind Kejriwal in the Supreme Court with a request to extend the period of interim bail