വരുമാനത്തിന് പുറമെ സാനിറ്റൈസര്‍ നിര്‍മാണത്തിനും സ്പിരിറ്റ് ലഭ്യമാക്കണം; സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഹൈക്കോടതി
കൊച്ചി: സാനിറ്റൈസര്‍ നിര്‍മാണത്തിന് സ്പിരിറ്റ് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹൈക്കോടതി. ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ് മണികുമാറാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.
വരുമാനത്തിനൊപ്പം ഇത്തരം ആവശ്യങ്ങള്‍ക്കൊപ്പം ഇത്തരം ആവശ്യങ്ങള്‍ക്കും സ്പിരിറ്റ് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും മണികുമാര്‍ പറഞ്ഞു. അത്തരത്തില്‍ ലഭ്യമാകുന്ന സ്പിരിറ്റ് വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പെട്ടെന്ന് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും മണികുമാര്‍ പറഞ്ഞു.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട സാനിറ്റൈസര്‍ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും തമിഴ്‌നാട്ടിലും സ്പിരിറ്റിന്റെ ഉപയോഗം വളരെ കൂടുതലാണ് ആ സാഹചര്യത്തില്‍ വരുമാനമുണ്ടാക്കുന്നതിന്റെ അപ്പുറത്ത് ഇതുപോലുള്ള ആവശ്യങ്ങള്‍ക്കും സ്പിരിറ്റ് അനുവദിക്കണമെന്നാണ് ജസ്റ്റിസ് പറഞ്ഞത്.
ആദ്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പറഞ്ഞെങ്കിലും പിന്നീട് റിപ്പോര്‍ട്ടു ചെയ്താലും കുഴപ്പമില്ലെന്ന് പറയുകയായിരുന്നു ജസ്സ്റ്റിസ്.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സാനിറ്റൈസറിന്റെ ലഭ്യത കുറവും ഇത് മുതലെടുത്ത് വ്യാജ സാനിറ്റൈസര്‍ നിര്‍മാണവും കേരളത്തില്‍ നടന്നിരുന്നു.