കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകളാണ് പൊലീസ് ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇതിനിടെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. നിലവിലെ കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത്, പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കര്‍ഷക മാര്‍ച്ചിന് നേരെ ഞായറാഴ്ച നടന്ന കണ്ണീര്‍ വാതക പ്രയോഗത്തില്‍ അഞ്ച് പേര്‍ക്ക് കൂടി പരിക്കേറ്റതായാണ് വിവരം. അതേസമയം 2024 മാര്‍ച്ചില്‍ നടന്ന കര്‍ഷക സമരത്തില്‍ ഖനൗരി അതിര്‍ത്തിയില്‍ വെച്ച് 21കാരനായ ശുഭ്കരണ്‍ സിങ് തലയ്ക്ക് വെടിയേറ്റ് മരിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ യുവാവിന്റെ തലയുടെ പിന്‍വശത്ത് വെടിയേറ്റതായി കണ്ടെത്തിയിരുന്നു. പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ സ്വദേശിയായിരുന്നു ശുഭ്കരണ്‍ സിങ്. യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വിവരം കര്‍ഷക നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്.
Content Highlight: Delhi Chalo March; 15 farmers and media workers seriously injured