ഡബ്ലിയു.പി.എല്ലില്‍ യു.പി വാരിയേഴ്‌സിനെതിരെ ദല്‍ഹി കാപ്പിറ്റല്‍സിന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 14.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയാണ് ടീം വിജയം നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി, വാരികേഴ്സിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് ആണ് വാരിയേഴ്സ് നേടിയത്.
കാപ്പിറ്റല്‍സിന്റെ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലാനിങ്ങിന്റെയും ഷഫാലി വര്‍മയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ലാനിങ് 43 പന്തില്‍ നിന്ന് 6 ബൗണ്ടറുകള്‍ അടക്കം 51 റണ്‍സ് ആണ് അടിച്ചെടുത്തത്.
ഷഫാലി വര്‍മ പുറത്താകാതെ 43 പന്തില്‍ നിന്ന് 64 റണ്‍സ് ആണ് നേടിയത്. ആറ് ബൗണ്ടറികളും നാല് സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 148.84 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ജമീമ റോഡ്രിഗസ് ഒരു പന്തില്‍ നിന്ന് നാലു റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
യു.പി ബൗളിങ്ങില്‍ സോഫി എക് ലെസ്റ്റോണ്‍ ഒരു വിക്കറ്റ് നേടി. മൂന്നാറില്‍ 31 റണ്‍സാണ് വഴങ്ങിയത്.
വാരിയേഴ്സിന്റെ ഓപ്പണര്‍ അലീസാ ഹേലി 15 പന്തില്‍ നിന്ന് 13 റണ്‍സ് എടുത്തപ്പോള്‍ ഗ്രേസ് ഹാരിസ് 18 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയാണ് പുറത്തായത്. 42 പന്തില്‍ നിന്ന് 5 ബൗണ്ടറികളും ഒരു സിക്സറും അടക്കം 45 റണ്‍സ് നേടിയ ശ്വേതാ സെഹ്രവത് ആണ് ടീമിനുവേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. 5 റണ്‍സിനാണ് താരത്തിന് ഫിഫ്റ്റി നഷ്ടപ്പെട്ടത്.
കാപ്പിറ്റല്‍സിന്റെ ബൗളിങ് നിരയില്‍ രാധ യാധ വിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് യു.പി നിലം പതിച്ചത്. നാലു ഓവറില്‍ നിന്ന് 20 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ ആണ് താരം നേടിയത്. യാദവിന് പുറമേ മറിസാനി കാപ്പ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 5 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി ഇടിമിന്നല്‍ പെര്‍ഫോമന്‍സ് നടത്തി. 1.25 എന്ന ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.
കാപ്പിന്റെ ആദ്യത്തെ മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ആദ്യത്തെ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വെറും 16 റണ്‍സ് എന്ന നിലയിലാണ്.
അലീസാ ഹീലി, വൃന്ദ ദിനേശ്, തഹ്ലിയ മഗ്രാത് എന്നിവരെയാണ് താരം പുറത്താക്കിയത്.
Content highlight: Delhi Capitals won by nine wickets