| Wednesday, 8th May 2024, 4:43 pm

ഐ.പി.എല്‍ ചരിത്രത്തില്‍ ദല്‍ഹി സ്വന്തമാക്കിയ സ്‌പെഷ്യല്‍ വിന്‍; ചരിത്ര നേട്ടത്തില്‍ പന്തും കൂട്ടരും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് 20 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട്  ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. അഭിഷേക് പോരലിന്റെയും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ സഞ്ജു 46 പന്തില്‍ നിന്ന് ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 86 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്. 186.96 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

സഞ്ജു അടിച്ച പന്ത് ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഷായി ഹോപ് സഞ്ജുവിന്റെ ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ മൈക്കല്‍ ഗഫ് ഔട്ട് വിധിക്കുകയായിരുന്നു.

എന്നാല്‍ വിജയത്തോടെ ദല്‍ഹി ഒരു തകര്‍പ്പന്‍ റെക്കൊഡും സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യാന്‍ ഇറങ്ങിയ 12 മത്സരങ്ങളില്‍ 12 വിജയമാണ് ടീം സ്വന്തമാക്കിയത്.

ദല്‍ഹിക്ക് വേണ്ടി ഖലീല്‍ അഹമ്മദും മുകേഷ് കുമാറും കുല്‍ദീപ് യാദവും മിന്നും പ്രകടനമാണ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി 6.25 എന്ന എക്കണോമിയില്‍ പന്തെറിഞ്ഞ കുല്‍ദീപായിരുന്നു കളിയിലെ താരം. ഇമ്പാക്ട് പ്ലയര്‍ റാഷിദ് സലാം ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Delhi Capitals In Record Achievement In IPL 2024

Latest Stories

We use cookies to give you the best possible experience. Learn more