ദല്‍ഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണം; മുഹമ്മദ്പൂരിന്റെ പേര് മാധവപുരമെന്നാക്കണം; സ്ഥലപ്പേര് മാറ്റല്‍ ആവശ്യവുമായി വീണ്ടും ബി.ജെ.പി
national news
ദല്‍ഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണം; മുഹമ്മദ്പൂരിന്റെ പേര് മാധവപുരമെന്നാക്കണം; സ്ഥലപ്പേര് മാറ്റല്‍ ആവശ്യവുമായി വീണ്ടും ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th April 2022, 11:07 pm

ന്യൂദല്‍ഹി: ഒരിടവേളക്ക് ശേഷം സ്ഥലപ്പേരുകള്‍ മാറ്റണമെന്ന അവശ്യവുമായി ബി.ജെ.പി വീണ്ടും രംഗത്ത്.
ദല്‍ഹിയില്‍ മാത്രം നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണമെന്നാണ് ബി.ജെ.പി ദല്‍ഹി ഘടകം ആവശ്യപ്പെടുന്നത്.

മുഗള്‍ ഭരണ കാലഘട്ടത്തിലെ ഇസ്‌ലാമിക പേരുകള്‍ ഉള്ള ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന് ബി.ജെ.പി ദല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത ആവശ്യപ്പെട്ടു.

മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാധവപുരമെന്നാക്കണമെന്നും ഇതിനായി സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രമേയം പാസാക്കിയെങ്കിലും ദല്‍ഹി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.

നേരത്തെ യു.പി സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്രാജ് ആയും ഫൈസാബാദിന്റെ പേര് അയോധ്യ ആയും മാറ്റിയിരുന്നു.

യു.പിയില്‍ സുല്‍ത്താന്‍പൂരിന്റെ പേര് ഭവന്‍പൂരും അലിഗഢിന്റെ പേര് ഹരിഗഡും മെയിന്‍പുരിയുടെ പേര് മായന്‍ നഗറും ഫിറോസാബാദിന്റെ പേര് ചന്ദ്രനഗറും മിര്‍സാപൂരിന്റെ പേര് വിന്ധ്യാദമും ആയി മാറ്റണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം.

ആഗ്രയെ അഗ്രാവനും മുസഫര്‍നഗറിനെ ലക്ഷ്മി നഗറും ആക്കി മാറ്റണമെന്നും ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.