എന്തിനാ ഇത്ര പെട്ടന്ന് വിരമിച്ചെ? 232 .14 സ്ട്രൈക്ക് റേറ്റിൽ തൂക്കിയടി,; പഴയ ലങ്കൻ സിംഹത്തിന്റെ കൊടുങ്കാറ്റിൽ മുംബൈ ചാരം
Cricket
എന്തിനാ ഇത്ര പെട്ടന്ന് വിരമിച്ചെ? 232 .14 സ്ട്രൈക്ക് റേറ്റിൽ തൂക്കിയടി,; പഴയ ലങ്കൻ സിംഹത്തിന്റെ കൊടുങ്കാറ്റിൽ മുംബൈ ചാരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 10:42 pm

ഇന്ത്യന്‍ വെറ്ററന്‍സ് പ്രീമിയര്‍ ലീഗില്‍ റെഡ് കാര്‍പെറ്റ് ദല്‍ഹിക്ക് തകര്‍പ്പന്‍ വിജയം. മുംബൈ ചാമ്പ്യന്‍സ് അഞ്ച് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ദല്‍ഹി മിന്നും വിജയം സ്വന്തമാക്കിയത്.

ഗ്രേറ്റര്‍ നോയിട സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് ആണ് നേടിയത്.

മുംബൈ ബാറ്റിങ്ങില്‍ അഭിഷേക് ജുന്‍ജുന്‍ വാല 30 പന്തില്‍ 38 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 5 ഫോറുകളും ഒരു സിക്‌സും ആണ് അഭിഷേകിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പീറ്റര്‍ ട്രഗോ 23 പന്തില്‍ 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ദല്‍ഹി ബൗളിങ് നിരയില്‍ ആഷ്ലി നേഴ്‌സ്, വിക്രാന്ത് ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 14.4 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ദല്‍ഹി ബാറ്റിങ്ങില്‍ ട്ടിസാര പെരേര 28 പന്തില്‍ പുറത്താവാതെ 65 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു ബോറുകളും ആറു പടുകൂറ്റന്‍ സിക്‌സുകളും ആണ് പെരേരയുടെ ബാറ്റില്‍ നിന്നും പിറന്നത്. 232.14 റേറ്റിലാണ് താരം വീശിയത്.

മുംബൈ ബൗളിങ്ങില്‍ വിശ്വബിജിസിങ് സോളങ്കി രണ്ട് ടിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Delhi beat Mumbai in Veterans premiere league