ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മിയുടെ സിറ്റിംഗ് എം.എല്‍.എയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരകുട്ടിയുമായ ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദ്വാരകയില്‍ എം.എല്‍.എയാണ് അദ്ദേഹം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് എം.എല്‍.എ പാര്‍ട്ടി വിട്ടത്.
ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ സാനിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ധ്വാരകയില്‍ നിന്നും രണ്ടാമതും മത്സരിക്കാന്‍ ആംആദ്മി ടിക്കറ്റ് നിഷേധിച്ചതോടെയാണ് ആദര്‍ശ് ശാസ്ത്രി പാര്‍ട്ടി വിട്ടത്.
2015 ലെ തെരഞ്ഞെടുപ്പില്‍ 59.08% വോട്ടിനായിരുന്നു വിജയിച്ചത്. ആദര്‍ശിന് പകരം മുന്‍ കോണ്‍ഗ്രസ് നേതാവ് വിനയ് കുമാര്‍ മിശ്രയാണ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്.
തിങ്കളാഴ്ച്ച ആംആദ്മിയില്‍ ചേര്‍ന്ന് വിനയ് കുമാര്‍ മിശ്രയെ രണ്ടാം ദിവസം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ