ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള പ്രശസ്തമായ അക്ബര്‍ റോഡിന്റെ പേര് അജ്ഞാതര്‍ മഹാറാണ പ്രതാപ് റോഡ് എന്നാക്കി മാറ്റി. അക്ബര്‍ റോഡ് എന്നെഴുതിയ സൈന്‍ബോര്‍ഡിനു മേലെ ബുധനാഴ്ചയാണ് മഹാറാണ പ്രതാപ് റോഡ് എന്നെഴുതിയ പോസ്റ്റര്‍ പതിപ്പിച്ചതായി കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പൊലീസെത്തി പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. രാജ്യത്തെ പല രാഷ്ട്രീയ നേതാക്കളുടെ വസതിയും കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും അക്ബര്‍ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. മഹാറാണ പ്രതാപിന്റെ ജന്മ വാര്‍ഷികമായ ഇന്ന് തന്നെ ഇത്തരമൊരു സംഭവം നടന്നത് ദുരൂഹതയുണ്ടാക്കുന്നു.
Also Read: ഐ.എസ്സില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടി; ആസാമില്‍ 6 ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
2016ല്‍ അക്ബര്‍ റോഡിന്റെ നാമം മഹാറാണ പ്രതാപ് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ബി.ജെ.പി നേതാവ് ദല്‍ഹിയുടെ മുനിസിപ്പല്‍ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ദല്‍ഹിയിലെ അക്ബര്‍ റോഡിന്റെ നാമം മഹാറാണ പ്രതാപ് എന്നാക്കിമാറ്റണമെന്ന് കേന്ദ്രമന്ത്രി വി. കെ സിംഗും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
2015ല്‍ ഔറംഗസേബിന്റെ നാമത്തിലുള്ള റോഡിന്റെ പേര് മുനിസിപ്പല്‍ കൗണ്‍സില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കിമാറ്റിയിരുന്നു.
Watch DoolNews Video: