ന്യൂദല്‍ഹി: ചൊവ്വാഴ്ച്ച മൂന്ന് മണിയോടെ ദല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 401 ല്‍ എത്തി. ഇതോടെ ദല്‍ഹിയിലെ വായു രൂക്ഷ മലിനീകരണ പട്ടികയില്‍ എത്തിയിരിക്കുകയാണ് .
ഈ സീസണിലെ ഏറ്റവും കൂടിയ മലിനീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് അധികാരികള്‍ വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ വിളയെടുപ്പിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചതാണ് മലിനീകരണത്തിന് കാരണമായത് എന്നാണ് ഇവര്‍ പറയുന്നത്.
ഇതിനോടൊപ്പം നിരന്തരമായി വീശുന്ന കാറ്റും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ (SAFAR) സഫാര്‍ എന്ന വായു പരിശോധന സ്ഥാപനം വ്യക്തമാക്കി.
0 മുതല്‍ 50 വരെ (ഗുഡ്) മികച്ചത്, 51മുതല്‍ 100 വരെ(സേറ്റിസ്ഫാക്ടറി ) തൃപ്തികരം, 101 മുതല്‍ 200 വരെ ( മോഡറേറ്റ്) മിതമായത്, 201 – 300 ( പുവര്‍) മോശം 301 – 400 വളരെ മോശം (വെരി പുവര്‍) 401 – 500 (സിവിയര്‍) രൂക്ഷം എന്നിങ്ങനെയാണ് ഗുണ നിലവാര പട്ടിക .
പുക * വായു മലിനീകരണം