ന്യൂദല്‍ഹി: ചൊവ്വാഴ്ച്ച മൂന്ന് മണിയോടെ ദല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 401 ല്‍ എത്തി. ഇതോടെ ദല്‍ഹിയിലെ വായു രൂക്ഷ മലിനീകരണ പട്ടികയില്‍ എത്തിയിരിക്കുകയാണ് .
ഈ സീസണിലെ ഏറ്റവും കൂടിയ മലിനീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് അധികാരികള്‍ വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ വിളയെടുപ്പിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചതാണ് മലിനീകരണത്തിന് കാരണമായത് എന്നാണ് ഇവര്‍ പറയുന്നത്.
Also Read: ബോധവത്കരണത്തിലൂടെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
ഇതിനോടൊപ്പം നിരന്തരമായി വീശുന്ന കാറ്റും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ (SAFAR) സഫാര്‍ എന്ന വായു പരിശോധന സ്ഥാപനം വ്യക്തമാക്കി.
0 മുതല്‍ 50 വരെ (ഗുഡ്) മികച്ചത്, 51മുതല്‍ 100 വരെ(സേറ്റിസ്ഫാക്ടറി ) തൃപ്തികരം, 101 മുതല്‍ 200 വരെ ( മോഡറേറ്റ്) മിതമായത്, 201 – 300 ( പുവര്‍) മോശം 301 – 400 വളരെ മോശം (വെരി പുവര്‍) 401 – 500 (സിവിയര്‍) രൂക്ഷം എന്നിങ്ങനെയാണ് ഗുണ നിലവാര പട്ടിക .
പുക * വായു മലിനീകരണം