| Thursday, 29th August 2019, 10:06 am

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ഈ ആപ്പ് ഉടന്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്യണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രശസ്തമായ ക്യാംസ്‌കാനര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് റിമൂവ് ചെയ്തത്. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍.

നിലവില്‍ ആപ്പിള്‍ ഐ.ഓ.എസില്‍ പ്രശ്‌നങ്ങളുള്ളതായി അറിവില്ല. കാസ്‌പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്റെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസിനെ കുറിച്ച് മുന്നറിയിപ്പുള്ളത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കാസ്‌പെര്‍സ്‌കൈ നിര്‍ദേശിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്രയും കാലം വളരെ വിശ്വാസ്യതയോട് കൂടി പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങോടെ പ്രവര്‍ത്തിച്ചിരുന്ന ആപ്പ് ആയിരുന്നു ക്യാംസ്‌കാനര്‍.

ഇതാദ്യമായല്ല ഒരു ആപ്പ് ഗൂഗിളിന്റെ ആപ്പ് വെറ്റിങ് പ്രൊസസിനെ മറികടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more