യു.പി തെരഞ്ഞെടുപ്പ് മാറ്റണം, റാലികള്‍ നിരോധിക്കണം; മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി
national news
യു.പി തെരഞ്ഞെടുപ്പ് മാറ്റണം, റാലികള്‍ നിരോധിക്കണം; മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th December 2021, 9:39 am

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഭീതിജനിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്നും നിയമസഭാതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കോടതി അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പ് റാലികള്‍ നിരോധിച്ചില്ലെങ്കില്‍ രണ്ടാം തരംഗത്തെക്കാള്‍ പരിതാപകരമായ അവസ്ഥയുണ്ടാകുമെന്നും ജീവന്‍ ഉണ്ടെങ്കില്‍ മാത്രമെ ലോകം ബാക്കിയുണ്ടാകൂെവന്നും കോടതി വ്യക്തമാക്കി.

ദിവസേന നൂറുകണക്കിന് കേസുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ കോടതിയില്‍ പതിവായി തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അവിടെ തടിച്ചുകൂടിയ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്.

കൊവിഡ് കേസുകളുടെ എണ്ണത്തെക്കുറിച്ചും ലോക്ക്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടിക്കൊണ്ട് കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Delay UP Elections, Ban Rallies: Court Urges Poll Body, PM Over Omicron