| Sunday, 12th April 2020, 11:50 am

അമേരിക്കയില്‍ മരുന്നെത്തിച്ചു; റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി കാത്തിരുന്ന് ഐ.സി.എം.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന് പ്രഖ്യാപിച്ച റാപ്പിഡ് ടെസ്റ്റിനായുള്ള പരിശോധനാ കിറ്റുകള്‍ മുഴുവനായും ഐ.സി.എം.ആറില്‍ ഇനിയും എത്തിയില്ല. അഞ്ച് ലക്ഷം കിറ്റുകളാണ് ഐ.സി.എം.ആര്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും 2.5 ലക്ഷം കിറ്റുകള്‍ മാത്രമെ ഐ.സി.എം.ആറില്‍ എത്തിയിട്ടുള്ളൂ. അമേരിക്ക ആവശ്യപ്പെട്ട ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ദിവസങ്ങള്‍ക്കകം കയറ്റി അയച്ചതിന് പിന്നാലെയാണ് രാജ്യത്തെ രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിരിക്കുന്നത്.

വിതരണക്കാരന്റെ പക്കല്‍ ഇനിയും കിറ്റുകള്‍ എത്തിയിട്ടില്ലെന്നും കിറ്റുകള്‍ എത്തിയാല്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇവ വിതരണം ചെയ്യുമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഐ.സി.എം.ആറിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. ഗംഗാഖേദ്കര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടഴ്സ് അസോസിയേഷനാണ് (ആര്‍.ഡി.എ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കത്തയച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ പറഞ്ഞത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more