| Thursday, 30th December 2021, 10:05 am

ഡിഗ്രി തോറ്റവര്‍ക്കും പി.ജി. പ്രവേശനം; തെറ്റ് സമ്മതിച്ച് കാലടി സര്‍വലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലടി സര്‍വകാലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പി.ജിക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെ പുറത്താക്കി. ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മുതല്‍ അഞ്ചാം സെമസ്റ്റര്‍ വരെ തോറ്റ എട്ട് പേരെയാണ് പുറത്താക്കിയത്.

സംസ്‌കൃതം ന്യായത്തില്‍ ഡിഗ്രി ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പി.ജിക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. വ്യാകരണത്തില്‍ ഒന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് കുട്ടികള്‍ക്കും സാഹിത്യത്തില്‍ നാലാം സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പി.ജിക്ക് പ്രവേശനം നല്‍കിയിരുന്നു.

ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ആറും ഏഴും എട്ടും സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പി.ജി പ്രവേശനം കിട്ടി. സര്‍വ്വകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, ഏറ്റുമാനൂര്‍, കേന്ദ്രങ്ങളിലുമാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം നടന്നത്.

സര്‍വകലാശാലയുടെ അന്തസ് താഴ്ത്തികെട്ടാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സര്‍വലാശാല രജിസ്റ്റാര്‍ പറഞ്ഞിരുന്നത്.

സംഭവം വിവാദമായതോടെ വി.സിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഡിഗ്രി തോറ്റവരെ ചട്ടം ലംഘിച്ച് പി.ജിക്ക് പ്രവേശനം നല്‍കിയെന്ന് കണ്ടെത്തിയത്.

അതേസമയം, പുതുതായി പി.ജിക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാമെന്ന് സര്‍വകാലാശാല അധികൃതര്‍ അറിയിച്ചു.

ഇവര്‍ മൂന്ന് മാസത്തിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതനുസരിച്ച് ഈ മാസം 31നകം ഫൈനല്‍ മാര്‍ക്ക് ഷീറ്റോ ബിരുദ സര്‍ട്ടിഫിക്കറ്റോ നല്‍കാത്തവരുടെ അഡ്മിഷന്‍ റദ്ദാക്കാനും ഇത് ഉറപ്പു വരുത്താനും വി.സി കര്‍ശന നിര്‍ദ്ദേശം നല്‍കിയിയിട്ടുണ്ട്.

ഇക്കാര്യം കര്‍ശനമായി പാലിക്കാന്‍ പ്രൊഫസര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് എക്‌സാമിനേഷന്‍ വകുപ്പ് അധ്യക്ഷന്മാരോടും പ്രാദേശിക കേന്ദ്രം ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Degree losers are also eligible for PG. Entrance; Kalady University admits mistake

We use cookies to give you the best possible experience. Learn more