| Friday, 6th April 2018, 9:11 pm

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല; ഹാര്‍ഡ് വെയര്‍ തകരാറ് മാത്രമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ, നിയമ മന്ത്രാലയങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഔദ്യോഗിക വൃത്തങ്ങള്‍. സൈറ്റിന് നേരേ ചൈനീസ് ഹാക്കിംഗ് നടന്നതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഹാര്‍ഡ് വെയര്‍ സ്റ്റോറേജ് പ്രശ്‌നങ്ങള്‍ കാരണമാണ് സൈറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും ഹാക്കിംഗ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരണം നല്‍കി.

അതേസമയം സൈറ്റ് ഉടന്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ഗുല്‍ഷണ്‍ രാജ് അറിയിച്ചു.


ALSO READ: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ചൈനീസ് ശക്തികളെന്ന് റിപ്പോര്‍ട്ടുകള്‍


പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ചൈനീസ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ചൈനീസ് അക്ഷരങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ശക്തികളാണെന്ന് സംശയിക്കയായിരുന്നു.

ഇതിനുപിന്നാലെ നിയമ, കായിക മന്ത്രാലയത്തിന്റെയും സെറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിനു പിന്നിലും ഹാക്കര്‍മാരാണെന്ന് സംശയിച്ചിരുന്നു.

അതേസമയം പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പ്രതിരോധ കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more