കോഴിക്കോട്: വടകര ലോക്‌സഭാമണ്ഡലം തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍.
കോഴിക്കോട്: വടകര ലോക്‌സഭാമണ്ഡലം തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍.
തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറാണ് അറസ്റ്റിലായത്. വടകര സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സി.ആര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ഐ.എം.ഇ.ഐ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നവമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കെ.കെ ശൈലജയെ റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ’ തുടങ്ങിയ അടിക്കുറിപ്പുകളോടെ ഫോട്ടോ എഡിറ്റ് ചെയ്യുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ചെന്നൈയില്‍ താമസിച്ചിരുന്ന പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ഏപ്രിലില്‍ അന്വേഷണ സംഘം ചെന്നിരുന്നുവെങ്കിലും ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
സി.ഐ. രാജേഷ് കുമാര്‍ ഉള്‍പ്പെടെ എസ്.സി.പി.ഒ രൂപേഷ്.പി, സി.പി.ഒമാരായ അനൂപ് വാഴയില്‍, ശരത് ചന്ദ്രന്‍, ദീുപക് സുന്ദര്‍, അരുണ്‍ ലാല്‍ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നേരത്തെ കെ.കെ. ശൈലജക്കെതിരെ വ്യാജപ്രചരണം നടത്തിയ മറ്റൊരു പ്രതിയ്ക്ക് തടവും പിഴയും വിധിച്ചിരുന്നു. ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസിലായിരുന്നു വിധി. യൂത്ത് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയുമായ മെബിന്‍ തോമസിനെയാണ് തടവിന് വിധിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതാവിനെതിരെയും കേസെടുത്തിരുന്നു.
Content Highlight: defamatory reference against KK Shailaja; The accused was arrested