| Tuesday, 3rd November 2020, 10:49 pm

കങ്കണയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; ഹൃതിക് റോഷന്‍, സുശാന്ത് സിംഗ് വിഷയത്തില്‍ അനാവശ്യമായി വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് ജാവേദ് അക്തര്‍; കേസ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടി കങ്കണ റണൗത്തിനെതിരെ മാനനഷ്ട കേസ് കൊടുത്ത് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. മുംബൈ കോടതിയിലാണ് ഇദ്ദേഹം കേസ് നല്‍കിയിരിക്കുന്നത്.

കങ്കണ തനിക്കെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതിയില്‍ ജാവേദ് അക്തര്‍ പറഞ്ഞു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് കങ്കണ അനാവശ്യമായി വലിച്ചിഴച്ചെന്ന് ജാവേദ് അക്തര്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ പറയുന്നുണ്ട്.

നടന്‍ ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കരുതെന്ന് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണ ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ജാവേദ് അക്തര്‍ പരാതിയില്‍ പറയുന്നു.

അതേസമയം മറ്റൊരു കേസുമായി ബന്ധപ്പെട്ട് കങ്കണയ്ക്കും സഹോദരി രംഗോളി ചന്ദലിനും മുംബൈ പൊലീസ് ഇന്ന് നോട്ടീസ് അയച്ചിട്ടുണ്ട്.

നവംബര്‍ 10, നവംബര്‍ 11 തീയതികളില്‍ മുംബൈ പൊലീസിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: defamation case against Kangana Ranaut

We use cookies to give you the best possible experience. Learn more