|

വനിതാ മജിസ്‌ട്രേറ്റിനെ അപകീര്‍ത്തിപ്പെടുത്തി; എ. ജയശങ്കറിനെതിരെ മാനനഷ്ടക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മജിസ്‌ട്രേറ്റിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ അഡ്വ. എ. ജയശങ്കറിനെതിരെ മാനനഷ്ടക്കേസ്. യൂട്യൂബ് വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.

2021ല്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടിയാര മേരിക്ക് എതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായതിനാണ് കേസ്. മജിസ്‌ട്രേറ്റിന്റെ അമ്മ അഡ്വ. കെ.സി. ശോഭയാണ് കോടതിയില്‍ സ്വകാര്യ അന്വായം ഫയര്‍ ചെയ്തത്.

എ.ബി.സി മലയാളം എന്ന യൂട്യൂബ് ചാനലില്‍ 2021 മെയ് 13ന് പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. എ.ബി.സി മലയാളം ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ക്കെതിരെയും കേസുണ്ട്. കേസില്‍ അടുത്തമാസം എട്ടിന് ഇവര്‍ ഹാജരാകണമെന്നാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: Defamation case against A. Jaishankar

Latest Stories