ഏഷ്യാ കപ്പ് വിമണ്‍സിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. രാങ്കിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത പാകിസ്ഥാന്‍ 19.2 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയുടെ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ദീപ്തി ശര്‍മയാണ്. 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 5 എക്കണോമിയാണ് താരത്തിനുള്ളത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടാനാണ് താരത്തിന് സാധിച്ചത്. താരത്തിന് പുറമെ രേണുക സിങ് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നല്‍കിയപ്പോള്‍ പൂജ വസ്ത്രാക്കര്‍, ശ്രെയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
1️⃣ Over
2️⃣ Runs
3️⃣ WicketsHow about that for an over! 🙌 🙌
Scorecard ▶️ https://t.co/30wNRZNiBJ#WomensAsiaCup2024 | #ACC | #TeamIndia | #INDvPAK pic.twitter.com/Xikxs5YHEL
— BCCI Women (@BCCIWomen) July 19, 2024
ബാറ്റിങ് തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടായത്. പാകിസ്ഥാന്റെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ എഡ്ജില്‍ കുരുക്കി ഇന്ത്യയുടെ തുറുപ്പുചീട്ട് പൂജ വസ്ത്രക്കര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. അഞ്ച് റണ്‍സ് എടുത്താണ് താരം പുറത്തായത്. 11 പന്തില്‍ 11 റണ്‍സ് നേടിയ മുനീബ് അലിയെ ജമീമ റോഡ്രിഗസിന്റെ കൈയില്‍ എത്തിച്ചായിരുന്നു താരം രണ്ടാം വിക്കറ്റ് നേടിയത്.
🚨 Milestone Alert 🚨
Deepti Sharma joins the elite club of bowlers with 250 international wickets. #CricketTwitter #INDvPAK pic.twitter.com/NAG8PivY9K
— Female Cricket (@imfemalecricket) July 19, 2024
പിന്നീട് സിദ്രാ അമീന്‍ 25 റണ്‍സിന് പുറത്തായപ്പോള്‍ ദുബാ ഹാസന്‍ 22 റണ്‍സും നേടി കളം വിട്ടു. പുറത്താക്കാതെ 22 റണ്‍സ് നേടിയ ഫാത്തിമ സന അവസാന ഘട്ടത്തില്‍ പിടിച്ചുനിന്നു. പാകിസ്താന്റെ 7 താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. അതില്‍ മൂന്നുപേര്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മികച്ച ഫോമിലാണ്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 84 റണ്‍സാണ് നിലവില്‍ ടീം നേടിയത്. ഷഫാലി വര്‍മ25 പന്തില്‍38 റണ്‍സും സ്മൃതി മന്ദാന 29 പന്തില്‍ 45 റണ്‍സുമാണ് നിലവില്‍ നേടിയത്.
Content Highlight: Deepti Sharma In Record Achievement Against Pakistan Womens