Movie Day
'വണ്ണം വെച്ചല്ലോ, കറുത്തുപോയല്ലോ എന്ന് പറയുന്നവരോട് എന്ത് പറയും'?; മറുപടി പറഞ്ഞ് ദീപ്തി വിധുപ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 05, 08:25 am
Thursday, 5th August 2021, 1:55 pm

കൊച്ചി: പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളും പാട്ടും നൃത്തവുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ജോഡികളാണ് വിധു പ്രതാപും ഭാര്യ ദീപ്തിയും.

ഇപ്പോഴിതാ ദീപ്തിയുടെ ഒരു അഭിമുഖമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശരീരംവണ്ണം വെച്ചുവെന്നും കറുത്തുപോയെന്നും ആരെങ്കിലും കമന്റ് ചെയ്താല്‍ എന്തായിരിക്കും പറയുക എന്ന അവതാരകയുടെ ചോദ്യത്തിന് ദീപ്തി നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

‘ഇടയ്‌ക്കൊക്കെ വണ്ണം വെയ്ക്കാറുണ്ട്. കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ കുറയുന്നു എന്ന് ഒന്നും ആരും പറയുന്നില്ല. വണ്ണം വെയ്ക്കുന്നത് മാത്രം കൃത്യമായി പറയുന്നുണ്ട്. അതുപിന്നെ മലയാളികളുടെ പ്രത്യേകതയാണല്ലോ.

ഒരാളെ കാണുമ്പോള്‍ അയാള്‍ നന്നായിട്ടിരിക്കുകയാണെങ്കില്‍ നല്ലത് പറയില്ല. അതേസമയം നമ്മള്‍ കുറച്ച് വണ്ണം വെച്ചിരിക്കുകയാണ്, അല്ലെങ്കില്‍ കറുത്തുപോയി എങ്കില്‍ അപ്പോള്‍ പറയും എന്ത് പറ്റി അങ്ങ് വല്ലാണ്ടായി പോയല്ലോ എന്ന്.

ഇങ്ങനെ പറയുന്നവരോട്, ആരും അത് ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല എന്നേ പറയാനുള്ളു. എനിക്കും എന്റെ ഭര്‍ത്താവിനും അത് ഒക്കെയാണെങ്കില്‍ പിന്നെന്താ പ്രശ്‌നം,’ ദീപ്തി പറഞ്ഞു.

നല്ല ഹ്യൂമര്‍സെന്‍സുള്ള യൂട്യൂബ്- ടിക് ടോക് വീഡിയോകളുമായി ദീപ്തിയും വിധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. വലിയൊരു വിഭാഗം ആരാധകവൃന്ദം തന്നെ ഇവര്‍ക്കുണ്ട്.

ലോക് ഡൗണില്‍ ഇരുവരും ചെയ്ത രസകരമായ ചോദ്യോത്തര വേള വീഡിയോ വൈറലായിരുന്നു. ദൂരദര്‍ശനിലെ പ്രതികരണം പരിപാടിയുടെ രൂപത്തിലാണ് വീഡിയോയുടെ അവതരണം. രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ ഇരുവരെയും അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു രണ്ടുപേരും. ഇവര്‍ക്ക് കുട്ടികളില്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘തല്‍ക്കാലത്തേക്ക് ഇല്ല. പക്ഷേ അതില്‍ വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍. അതോര്‍ത്ത് നിങ്ങളും വിഷമിക്കരുത്,’ എന്നായിരുന്നു ദീപ്തിയുടെയും വിധുവിന്റെയും മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Deepthi Vidhuprathap Opens About Comments Aganist Her