ഇന്ത്യ വിമണ്‍സും-സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ സ്മൃദ്ധി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 127 പന്തില്‍ നിന്നും 117 റണ്‍സ് ആണ് സ്മൃതി നേടിയത്. 12 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
അതേസമയം സൗത്ത് ആഫ്രിക്കക്കെതിരെ കളത്തില്‍ ഇറങ്ങിയത് പിന്നാലെ ഒരു പുതിയ നാഴികക്കല്ലിലേക്കാണ് ഇന്ത്യന്‍ സൂപ്പര്‍താരം ദീപ്തി ശര്‍മ നടന്നു കയറിയത്. ഇന്ത്യന്‍ ടീമിനോടൊപ്പം 200 ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ എന്ന ചരിത്രനേട്ടമാണ് ദീപ്തി ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്.
മത്സരത്തില്‍ ഇന്ത്യയ്ക്കായി 48 പന്തില്‍ 37 റണ്‍സ് ആണ് ദീപ്തി നേടിയത്. മൂന്ന് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതില്‍ പിന്നാലെ തന്റെ 200 മത്സരത്തില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ദീപ്തി സ്വന്തമാക്കി. ഇന്ത്യയ്ക്കായി 2000 റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് താരം ചുവടുവെച്ചത്.
2⃣0⃣0⃣0⃣ ODI runs ✅
Deepti Sharma making her 2⃣0⃣0⃣th international game special in her own way! 👍 👍
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ അയാ ബോങ്ക ഖാക്ക മൂന്ന് വിക്കറ്റും മസാബാറ്റ ക്ലാസ് രണ്ട് വിക്കറ്റും അന്നറി ഡാര്‍ക്ക്സന്‍, നോണ്‍ കുലുലേക്കോ മ്ലാബ, നൊണ്ടുമിസോ ഷാമംഗസെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.
Content Highlight: Deepthi Sharma great Achievement in Cricket