ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്നും മി ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ലെന്നും പറഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍.
ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ്‌തി.
‘ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാല്‍ നിങ്ങള്‍ എഴുേന്നറ്റ് നിന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നു. അതാണ് മി ടൂ. പുരുഷന്‍ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്ന് പറയുന്നത് തന്നെയാണ് നല്ലത്.
കാരണം അത് എത്ര പേര്‍ക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. അങ്ങനെ ആണ്‍ പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ല. എന്താണ് മി ടൂവെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നുപറയണം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയൊക്കെ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റിയ നല്ല സ്‌പേസ് അണ്. സെലിബ്രിറ്റി ആണോ സാധാരണക്കാരാണോ എന്നത് ഒരു കാര്യമേ അല്ല.
മി ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ല. അതില്‍ എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം. മി ടൂ ആണോ മി ടൂ അല്ലേ എന്നത് അത്ര ഇംപോര്‍ട്ടന്റ് അല്ല.
സത്യത്തില്‍ വിക്ടിം കാര്‍ഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. ആരാണ് സത്യം പറയുന്നത് ആരാണ് കള്ളം പറയുന്നതെന്ന് മനസിലാക്കാന്‍ പറ്റില്ല. സത്യം ഏതായാലും പുറത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം നമുക്ക് ഒന്നും അറിയില്ല. ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അറിയില്ല,’ ദീപ്തി പറഞ്ഞു.
Content Highligt: Deepthi Sati talking about me too