| Sunday, 10th July 2022, 2:16 pm

പൃഥ്വിരാജ് സാറുമായി വർക്ക് ചെയ്യുമ്പോൾ ആദ്യം പേടിയുണ്ടായിരുന്നു, ബുദ്ധിജീവികൾ അധികം സംസാരിക്കില്ലല്ലോ: ദീപ്തി സതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീന എന്ന സിനിമയിലെ നായികയെ മലയാളികൾ മറക്കാൻ സാധ്യതയില്ല. തികച്ചും വേറിട്ട ലുക്കിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയാണ് ദീപ്തി സതി. പല സിനിമാ പ്രേമികൾക്കും ദീപ്തി സതിയെ കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് മുടി ഷോട്ടാക്കിയ ബുള്ളറ്റ് ഓടിക്കുന്ന നീന തന്നെയാകും.

മലയാള സിനിമ രംഗത്ത് സജീവമാണ് ദീപ്തി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നടി ഒന്നിച്ചഭിനയിച്ചിരുന്നു. പൃഥ്വിരാജുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയിപ്പോൾ. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ്‌തി.

‘പൃഥ്വി സാറിന്റെ കൂടെ ഞാൻ രണ്ട് സിനിമ ചെയ്തിട്ടുണ്ട്. മലയാളം ഫിലിം ഇന്ഡസ്ട്രിയിലെ സ്റ്റൈലിഷ് ആയ നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത് നിന്നും എന്തെങ്കിലും പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഇന്റലിജന്റ്സ് ആണ്. അദ്ദേഹം അഭിനയവും സംവിധാനവും നിർമാണവും ഒക്കെ ചെയ്യുന്നുണ്ടല്ലോ.

സെറ്റിലുള്ളപ്പോഴും അദ്ദേഹത്തിന് എല്ലാം അറിയാം. ഡയറക്ഷൻ ഡിപ്പാർട്മെന്റിലും പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലുമൊക്കെ അദ്ദേഹത്തിന് ശ്രദ്ധയുണ്ടാകും. അദ്ദേഹത്തിന് മൾട്ടി ടാസ്കിങ്ങ് ടാലന്റ് ഉണ്ട്.

പൃഥ്വിരാജ് സാറുമായി വർക്ക് ചെയ്യുമ്പോൾ എനിക്ക് ആദ്യമൊക്കെ പേടിയായിരുന്നു. അദ്ദേഹം വളരെ ശാന്തനായ ഒരാളാണ്. പിന്നെ വേറെ ഒരു കാര്യം ബുദ്ധിജീവികൾ അധികം സംസാരിക്കില്ല. നമ്മളെ പോലെയല്ല (ചിരിക്കുന്നു). പൃഥ്വിരാജ് സാറുമായി ഞാൻ സംസാരിക്കാറുള്ളത് സീരീസുകളെ കുറിച്ചാണ്. ഏത് സീരിസ് ആണ് ഇപ്പോൾ കാണുന്നത്, ഇഷ്ടമായോ എന്നതൊക്കെയാണ്’, ദീപ്തി പറഞ്ഞു.

ലളിതം സുന്ദരമായിരുന്നു ദീപ്തിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlight: Deepthi Sati shares memories with prithviraj

We use cookies to give you the best possible experience. Learn more