കഴിവു മാത്രമല്ല, അദ്ധ്വാനശീലത്തെയും ഒപ്പംകൂട്ടിയാണ് ബോളിവുഡിന്റെ താരറാണിപ്പട്ടം ദീപികാ പദുക്കോണ്‍ നേടിയെടുത്തത്. ആദ്യ സിനിമയായ ഓം ശാന്തി ഓം തൊട്ടിങ്ങോളം സൂപ്പര്‍ഹിറ്റുകളും അഭിനയത്തികവും കൊണ്ട് ഏവരുടെയും മനം കവര്‍ന്ന ദീപിക ഇപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു; അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ സ്വാര്‍ത്ഥയാണ്.
“നാമെല്ലാം സിനിമയ്ക്കായി കഠിനമായി അദ്ധ്വാനിക്കുന്നു, ഓരോന്നും ഒന്നിനൊന്നു മികച്ചതാവണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ പൊതുവേ ഞാനിക്കാര്യത്തില്‍ സ്വാര്‍ത്ഥയാണ്.” ദീപിക പറയുന്നു.
അഭിനയപ്രാധാന്യമുള്ള തിരക്കഥകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്ന ദീപിക ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായികയാണ്. സൗന്ദര്യവും, കഴിവും ഒത്തിണങ്ങിയ നടിയായാണ് സിനിമാലോകം ദീപികയെ വിലയിരുത്തുന്നതും. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള തമാശ, രണ്‍വീര്‍ സിങ്ങുമായൊരുമിക്കുന്ന ബജിറാവോ മസ്താനി എന്നീ സിനിമകളാണ് താരത്തിന്റെ ഈ വര്‍ഷത്തെ റിലീസുകള്‍. രണ്ടും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രങ്ങളുമാണ്.