| Thursday, 19th October 2017, 6:57 pm

'നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട് അത് നശിപ്പിക്കാന്‍ അനുവദിക്കരുത്'; വസ്ത്രത്തിന്റെ പേരില്‍ ദിപികയ്‌ക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം ദിപിക് പദുകോണിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണായി കരുതപ്പെടുന്ന ദിപികയുടെ പുതിയ വസ്ത്രമാണ് പൊങ്കാലയ്ക്ക് കാരണം.

ജിയോ മിയാമി മുംബൈ ഫിലിം ഫെസ്റ്റിവലിന് താരമെത്തിയ പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു. ഇതാണ് സൈബര്‍ ലോകത്തെ ചൊടിപ്പിച്ചത്. ദിപികയെ കാണാന്‍ വിഷച്ചെടി പോലുണ്ടെന്നും മുഴുവന്‍ പച്ച നിറത്തില്‍ തിളങ്ങുന്ന വസ്ത്രം ഭീകരമാണെന്നുമെല്ലാമാണ് വിമര്‍ശനങ്ങള്‍.


Also Read:  ദിവാലിയ്ക്ക് അവധിയെടുക്കാതെ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് മധുരം നല്‍കി യൂസഫ് പഠാന്‍; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹം


പ്രശസ്ത ഡിസൈനറായ ശലീന നതാനിയാണ് താരത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ശലീനയേയും സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എം.ടിവി അവാര്‍ഡ് നിശയില്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും താരത്തിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

വിഷ ചെടിയായ പോയിസന്‍ ഐവിയെന്നും അറപ്പുളവാക്കുന്നതെന്നും ബാറ്റ്മാനിലെ വില്ലനെന്നെല്ലാം ദിപികയെ സോഷ്യല്‍ മീഡിയ വിളിക്കുന്നുണ്ട്. “ദിപിക, നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട് അത് നശിപ്പിക്കാന്‍ അനുവദിക്കരുത്”. എന്നാണ് ഒരു കമന്റ്.

ചില പ്രതികരണങ്ങള്‍ കാണാം

We use cookies to give you the best possible experience. Learn more