മഹാഭാരതം സിനിമയാക്കുന്നു എന്ന തരത്തില്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് വാര്‍ത്തകള്‍ സജീവമായിരുന്നു. ആമിര്‍ഖാന്‍ ചിത്രം നിര്‍മിക്കാനൊരുങ്ങുന്നു പ്രമുഖ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് ഇതേപറ്റി കൂടുതല്‍ വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ദീപികാ പദുകോണിനെ കേന്ദ്ര കഥാപാത്രമാക്കി മഹാഭാരതകഥ സിനിമയാകുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍മാതാവ് മധു മന്ദേന നിര്‍മിക്കുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളാരാണെന്ന് ഇതു വരെയും പുറത്തു വിട്ടിട്ടില്ല.
ദ്രൗപദിയുടെ വീക്ഷണത്തിലൂടെയുള്ള മഹാഭാരത കഥയെ പുനര്‍വിചിന്തനം ചെയ്യുന്ന തരത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് ഒന്നിലേറെ ഭാഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. 2021 ലായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.
ഇത്തരമൊരു ഇതിഹാസ കഥയെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നത് ജീവിതത്തിലെ അപൂര്‍വ്വം അവസരങ്ങളിലൊന്നാണ് എന്ന് നടി ദീപിക പദുകോണ്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആസിഡാക്രമണം നേരിട്ട ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചപക് ആണ് ദീപികയുടേതായി പുറത്തു വരാനിരിക്കുന്ന അടത്ത ചിത്രം. , കപില്‍സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍വീര്‍ സിംഗ് നായകനായെത്തുന്ന ചിത്രം 83 യില്‍ കപില്‍ സിംഗിന്റെ ഭാര്യയുടെ വേഷത്തിലും ദീപിക എത്തുന്നുണ്ട്.