Entertainment
'ആദ്യമായി ബോംബെയില്‍ വന്നപ്പോള്‍ തല ചായ്ക്കാന്‍ ഒരു ഇടം പോലും എനിക്കുണ്ടായിരുന്നില്ല'; അനുഭവം പങ്കിട്ട് ദീപിക പദുക്കോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 23, 09:14 am
Tuesday, 23rd February 2021, 2:44 pm

ബോളിവുഡില്‍ പേരുകേട്ട നടിയാണ് ദീപിക പദുക്കോണ്‍.  ബോളിവുഡ് സിനിമകളിലാണ് ദീപിക അഭിനയിക്കുന്നതെങ്കിലും ഇന്ത്യയൊട്ടാകെയും നടിയ്ക്ക് ആരാധകരുണ്ട്.

താന്‍ ഏറെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് പറയുകയാണ്  ഫെമിന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക. സാധാരണ കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളും വളര്‍ന്ന പോലെത്തന്നെയാണ് താനും വളര്‍ന്നിട്ടുള്ളതെന്ന് ദീപിക പറയുന്നു.

ആദ്യമായി ബോംബെയിലേക്ക് വന്നപ്പോള്‍ തനിക്ക് തല ചായ്ക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ലെന്നും ഒരു വീട് വാങ്ങാന്‍ ഒരു പാട് കഷ്ടപ്പെട്ടെന്നും ദീപിക പറഞ്ഞു.

വീട് നോക്കുന്ന കാര്യത്തിലും താന്‍ തന്നെയാണ് മുന്നിലെന്നും വീട്ടു സാധനങ്ങള്‍ വാങ്ങുന്നതും ഓര്‍ഡര്‍ ചെയ്യുന്നതും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം താനാണെന്നനും നടി പറയുന്നു.

എന്തിനാണ് ഇതെല്ലാം ഒറ്റക്ക് ചെയ്യുന്നതെന്ന് രണ്‍വീര്‍ പലപ്പോഴും ചോദിക്കാറുണ്ടെന്നും എന്നാല്‍ ഇത് തന്റെ ശീലമായിപ്പോയെന്നും ദീപിക പറഞ്ഞു. തന്റെ അമ്മയും ഇങ്ങനെയായിരുന്നെന്നും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് വീട്ടിലെ ഭക്ഷണം തന്നെ നല്‍കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepika Padukone shares experience about her fist visit in bombay