| Sunday, 13th October 2019, 8:43 pm

'ചപക്' ഇതു വരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമ, കഥാപാത്രത്തില്‍ നിന്നും വിട്ടു പോകാന്‍ ബുദ്ധിമുട്ടി-ദീപിക പദുകോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചപക് എന്ന സിനിമ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയതും മാനസികമായി ഒരുപാട് ബാധിച്ചതുമായ സിനിമയുമാണെന്ന് ബോളിവുഡ് നടി ദീപിക പദുകോണ്‍. ജിയോ മാമി ഫിലിം മേളയില്‍ ബോളിവുഡ് സിനിമാ ക്രിട്ടിക്കുകളായ രാജീവ് മസന്തിനോടും അനുപമ ചോപ്രയോടും സംസാരിക്കുകയായിരുന്നു നടി.

ആസിഡ് ആക്രമണം നേരിട്ട കഥാപാത്രമായി ആണ് ദീപിക ചിത്രത്തില്‍ എത്തുന്നത്. ഇതിനായുള്ള മുഖത്തെ പ്രോസ്തറ്റിക് മേക്അപ്പിനായി 3 മണിക്കൂറോളം വേണം. മാത്രവുമല്ല മാനസികമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കഥാപാത്രത്തില്‍ നിന്നും വിട്ടു പോകുന്നതും ബുദ്ധിമുട്ടായിരുന്നു എന്നാണ് ദീപിക പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷൂട്ടിംഗിന്റെ അവസാന ദിവസം സംവിധായിക മേഘനയോട് എന്റെ മുഖത്തുപയോഗിക്കുന്ന പ്രോസ്തറ്റിക് മേക്ക് അപ്പിന്റെ സാംപിള്‍ ആവശ്യമാണെന്ന് ഞാന്‍ പറഞ്ഞു. അവസാന സീന്‍ ഒരു ഹോസ്പിറ്റലില്‍ നിന്നായിരുന്നു. സീന്‍ കഴിഞ്ഞ ശേഷം ഞാന്‍ ആ മേയ്ക്കപ്പ് പീസ് ആല്‍ക്കഹോള്‍ ഒഴിച്ചു കത്തിച്ചു. അത് കത്തിത്തീരും വരെ ഞാന്‍ നോക്കിനിന്നു അതിനുശേഷം മാത്രമാണ് ഈ സിനിമയുടെ ഒരു ഭാഗം എന്നില്‍ നിന്നു വിട്ടു പോയതായി എനിക്കു തോന്നിയത്. ഒരിക്കലും ഒരു കഥാപാത്രം പൂര്‍ണമായും നമ്മളില്‍ നിന്നു വിട്ടു പോകില്ല. ഇതു വരെയുള്ള സിനിമകളില്‍ ഈ സിനിമയാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്. – ദീപിക പറയുന്നു.

മുമ്പ് താന്‍ വിചാരിച്ചിരുന്നത് സജ്ഞയ് ലീലാ ബന്‍സാലിയുടെ സിനിമകളാണ് ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞെന്നാണ്. കാരണം കഥാപാത്രത്തിനപ്പുറം സിനിമയുടെ മേയ്ക്കിംഗിന്റെ എല്ലാ ഘട്ടങ്ങളിലും ഇടപെടേണ്ടി വരും. സിനിമ അവസാനിക്കുമ്പോഴേക്കും വല്ലാതെ തളരും. സഞ്ജയ് ലീലാ ബന്‍സാലിയുടെ മൂന്നു സിനികളിലാണ് ദീപിക തുടര്‍ച്ചയായി അഭിനയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗര്‍വാളുടെ ജീവിതകഥയാണ് ചപക് എന്ന സിനിമയാകുന്നത്. രാസി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായിക മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന സിനിമയാണ് ചപക്. വിക്രാന്ത് മസേയാണ് നായകനായെത്തുന്നത്. ദീപിക തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് . 2020 ജനുവരി 10 നാണ് സിനിമ റിലീസ് ചെയ്യുക.

അടുത്തതായി ഒരു ഡാര്‍ക്ക് മോഡിലുള്ള ചിത്രത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും പരിപാടിയില്‍ ദീപിക പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more