മുബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ മാനസികാരോഗ്യവും വിഷാദരോഗവും ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കെ വിഷാദ രോഗത്തെക്കുറിച്ച് നടി ദീപിക പദുകോണിന്റെ പോസ്റ്റ്. വിഷാദരോഗവും ദുംഖം അനുഭവപ്പെടുന്നതും ഒരു പോലെയല്ലെന്നാണ് നടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനു പുറമെ നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ വിഷാദ രോഗം കാന്‍സര്‍ പോലെയും ഡയബറ്റിസ് പോലെയും ഒരു രോഗമാണെന്നും എഴുതിയിട്ടുണ്ട്.
തനിക്ക് വിഷാദ രോഗം ബാധിച്ചിരുന്നെന്ന് ദീപിക പദുകോണ്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ നേരിയ വ്യത്യാസത്തിന് രക്ഷപ്പെടുകയായിരുന്നുവെന്നും ആ ഓര്‍മ്മ ഉള്ളിലുള്ളതുകൊണ്ട് അതിന്റെ സൂചനകളോ ലക്ഷണങ്ങളോ കാണുമ്പോള്‍ മുന്നറിയിപ്പ് തരാതിരിക്കാനാകില്ലെന്നും ലിവ് ലൗ ഫൗണ്ടേഷന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ദീപിക മുന്‍പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.
നടന്‍ സുശാന്ത് സിംഗിന് വിഷാദരോഗം ഉണ്ടായിരുന്നെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ നിരവധി പേരാണ് വിഷാദ രോഗം ചര്‍ച്ചയാക്കുന്നത്.
deepika padukone on depression
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക