അവസാനം പുതിയ ചിത്രം രാം ലീലയിലെ ജൂലിയറ്റിനെ സഞ്ജയ് ലീല ബെന്‍സാലി കണ്ടെത്തിയിരിക്കുകയാണ്. ഷേക്‌സിപയറുടെ നാടകത്തെ അടിസ്ഥാനമാക്കി ബെന്‍സാലിയൊരുക്കുന്ന ഈ ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്റെ പ്രിയതമയായി ദീപിക പദുക്കോണാണെത്തുന്നത്.[]
നേരത്തെ കരീന കപൂറിനെയായിരുന്നു ജൂലിയറ്റായി തീരുമാനിച്ചത്. എന്നാല്‍ കരാറിലെ ചില പ്രശ്‌നങ്ങള്‍ കാരണം നടി പിന്‍വാങ്ങി. പിന്നീട് പ്രിയങ്ക ചോപ്രയുടെയും കത്രീന കൈഫിന്റെ പിന്നാലെ ബെന്‍സാലി പോയിരുന്നു. എന്നാല്‍ ചിലകാരണങ്ങളാല്‍ അവരെയും ലഭിച്ചില്ല. അങ്ങനെയാണ് ദീപികയിലെത്തുന്നത്.
രാം ലീലയിലേക്ക് നായികയാക്കാന്‍ കുറേപ്പേരുടെ ലിസ്റ്റ് ബെന്‍സാലി തയ്യാറാക്കിയിരുന്നെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നറിയുന്നത്. ഇതില്‍ ഡേറ്റ് പ്രശ്‌നമാണ് കത്രീനയെ വലച്ചത്. ലിസ്റ്റില്‍പ്പെട്ടവരില്‍ ദീപികയ്ക്ക് മാത്രമേ ഡേറ്റ് ഉണ്ടായിരുന്നുള്ളൂ. ലിസ്റ്റിലുള്‍പ്പെട്ട ആളെ തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബെന്‍സാലിയിപ്പോള്‍.
സത്യം പറഞ്ഞാല്‍ ദീപികയ്ക്കും ഡേറ്റുണ്ടായിരുന്നില്ലെന്നാണറിയുന്നത്. കരണ്‍ ജോഹറും ഏക്ത കപൂറും ഒരുക്കുന്ന ചിത്രത്തിനുവേണ്ടി ദീപിക സമയം മാറ്റിവെച്ചിരുന്നു. എന്നാല്‍ ആ പ്രോജക്ട് ഒരുപാട് നീളുന്ന മട്ടായിരുന്നു. സ്‌ക്രിപ്റ്റ് പോലും ഇതുവരെ റെഡിയായിട്ടില്ല. അതുകൊണ്ടുതന്നെ ആ ഡേറ്റ് ബെന്‍സാലിക്ക് നല്‍കിയ ദീപിക അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.