മുംബൈ: പദ്മാവതിന്റെ റിലീസിനുശേഷം ദീപികയെത്തേടി ആശംസകളുടെയും സമ്മാനങ്ങളുടെയും പ്രവാഹമാണ്. സിനിമ കണ്ടിറങ്ങിയ ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് ദീപികയ്ക്ക് അഭിനന്ദനവുമായി എത്തിയത്.
അഭിനന്ദനങ്ങളുടെ കൂട്ടത്തില്‍ പലരും പലസമ്മാനങ്ങളും താരത്തിന് അയച്ചുകൊടുത്തിരുന്നു. മുന്‍കാമുകനായ രണ്‍വീര്‍ കപൂറിന്റെ അച്ഛനായ റിഷി കപൂര്‍ ദീപീകയ്ക്ക് പൂക്കളാണ് സമ്മാനമായി എത്തിച്ചത്.
അതുപോലൊരു സമ്മാനത്തിന്റെ ത്രില്ലിലാണ് ദീപികയിപ്പോള്‍. മറ്റൊരു ബോളിവുഡ് താരം ദീപികയ്ക്ക് സമ്മാനമായി നല്‍കിയത് ഗോള്‍ഡന്‍ സാരിയാണ്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരം അത് അയച്ചത് ആരാണെന്ന് ഊഹിക്കാന്‍ ആരാധാകരെ വെല്ലുവിളിച്ചിരുന്നു.
ദീപികയുടെ വെല്ലുവിളി ഏറ്റെടുത്ത ആരാധകര്‍ അധികം വൈകാതെ തന്നെ ആളെ കണ്ടെത്തി. മറ്റാരുമല്ല, ഒരുകാലത്ത് ബോളിവുഡില്‍ തരംഗമായി മാറിയ നടി രേഖയാണ് ദീപികയ്ക്ക് സമ്മാനമായി ഗോള്‍ഡന്‍ സാരി സമ്മാനിച്ചത്.
കൂട്ടത്തില്‍ പദ്മാവതിലെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പും. രേഖ സമ്മാനമായി നല്കിയ സാരിയുടുത്താണ് തന്റെ സൂഹൃത്തിന്റെ കല്യാണത്തിന് ദീപികയെത്തിയത്. പദ്മാവത് സിനിമയുടെ വിജയാഘോഷ പരിപാടിയിലും ദീപിക ഈ സാരി ധരിച്ചാണ് എത്തിയത്.
ഇതാദ്യമായല്ല ദീപികയ്ക്ക് രേഖയില്‍ നിന്നും സമ്മാനം ലഭിക്കുന്നത്. ബാജിറാവു മസ്താനി കണ്ട നടി രേഖ അന്ന് ദീപികയ്ക്ക് സമ്മാനിച്ചത് സില്‍ക്ക് സാരിയാണ്.