| Sunday, 12th January 2020, 8:42 pm

ദീപികയെ കെട്ടിപിടിച്ച് കുഞ്ഞാരാധകര്‍; ചേര്‍ത്തുപിടിച്ച് താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബെെ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ വരവേറ്റ് കുഞ്ഞ് ആരാധകര്‍. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ ദീപികയെ കെട്ടിപിടിച്ചാണ് കുട്ടികള്‍ സ്‌നേഹം പങ്കുവെച്ചത്. കുട്ടികളെ കെട്ടിപിടിച്ചും സെല്‍ഫികളെടുത്തും ദീപികയും അവരോട് കൂട്ടുകൂടി. കുട്ടികളോടൊത്തുള്ള ചിത്രം ദീപിക തന്റെ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ചപാക് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നേരത്തെ ജെ.എന്‍.യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദീപിക ത്തിയിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ ദീപികയുടെ ചപാക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരുന്നു.

ദീപിക ആദ്യമായി നിര്‍മ്മാതാവ് കൂടിയാകുന്ന ചപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്നതാണ്. ഇതിനോടകം തന്നെ നിരവധി പേര്‍ ചപാകിലെ ദീപികയുടെ പ്രകടനത്തെ അനുമോദിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more