| Thursday, 8th June 2017, 7:11 pm

'കണ്ടാല്‍ അടിവസ്ത്രം പോലുണ്ട്, ഇത് ധരിച്ചെങ്ങനെ വീട്ടില്‍ പോകും'; പ്രിയങ്കയ്ക്കും ഫാത്തിമയ്ക്കും പിന്നാലെ ദീപികയേയും മര്യാദ പഠിപ്പിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് സുന്ദരികളുടെ വേഷം കാരണം സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ക്ക് ഇപ്പോള്‍ ആകെ അസ്വസ്ഥതയാണ്. വസ്ത്രത്തിന്റെ പേരില്‍ നിരവധി നടിമാരാണ് സോഷ്യല്‍ മീഡിയയിലെ മര്യാദക്കാരുടെ ആക്രമണത്തിന് ഇരയായത്.

പ്രധാനമന്ത്രിക്ക് മുന്നില്‍ കാലു കാണിച്ചിരുന്ന പ്രിയങ്ക ചോപ്രയെ സോഷ്യല്‍ മീഡിയ ആക്രമിച്ചതും അതിന് താരം ചുട്ടമറുപടി നല്‍കിയതും കുറച്ച് ദിവസങ്ങള്‍ മാത്രം മുമ്പാണ്. അതുകഴിഞ്ഞപ്പോള്‍ ദംഗലിലെ ഗീതയായ ഫാത്തിമ സന ഷെയ്ഖിന്റെ ഊഴമായിരുന്നു. വിശുദ്ധ റംസാന്‍ മാസത്തില്‍ ബീച്ചില്‍ മോണോക്കിനി ധരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ഫാത്തിമയെ മത വിശ്വാസത്തിന്റെ പേരു പറഞ്ഞായിരുന്നു ആക്രമിച്ചത്.


Also Read: ‘കാണെടാ കാണ് ധവാനും രോഹിത്തും തിരുമ്പി വന്തത് കാണ്’; ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം കുറിച്ച് രോഹിത്ത്-ധവാന്‍ കൂട്ടുകെട്ട്


ഇപ്പോള്‍ ഇതാ മറ്റൊരു ബോളിവുഡ് സുന്ദരിയെ കൂടി മര്യാദ പഠിപ്പിക്കുകയാണ് സദാചാരവാദികള്‍. ദീപിക പദുക്കോണിന്റെ പിറകെയാണ് അവരിപ്പോള്‍. മാക്സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടാണ് ദീപികയോടുള്ള രോഷത്തിന് കാരണം. വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്.

;

വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും ഒട്ടും കുറവില്ല. ഇതെന്താണ് ഡയപ്പറാണോ എന്നാണ് ചിലര്‍ പരിഹസിക്കുന്നത്. കണ്ടാല്‍ അടിവസ്ത്രം പോലുണ്ടല്ലോ എന്നു മറ്റു ചിലരും. ഇനി ദീപിക എങ്ങിനെ വീട്ടില്‍ പോയി രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും കാണും എന്നുവരെ ആശങ്കപ്പെട്ടുന്നവരുമുണ്ട.

നിങ്ങളാണ് എന്റെ പ്രിയപ്പെട്ട താരം. എന്നാല്‍, ഇത് നിങ്ങളുടെ ഏറ്റവും മോശപ്പെട്ട ഫോട്ടോയാണ്, നിങ്ങളോടുള്ള സകല ബഹുമാനവും ഇതോടെ നഷ്ടമായിരിക്കുന്നു എന്നൊക്കെ പരിതപിച്ച ആരാധകരുമുണ്ട്.


Don”t Miss: വില്ലനായി അപരന്‍; പരാതിയുമായി ഫഹദ് ഫാസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍


നേരത്തെ, പ്രധാനമന്ത്രിക്ക് മുന്നില്‍ കാലു കാണിക്കുന്ന വേഷം ധരിച്ചിരുന്നതിനുള്ള വിമര്‍ശനങ്ങള്‍ക്ക് അമ്മയ്ക്കൊപ്പം കാല് കാണിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതുപോലെ പ്രിയങ്കയെ മാതൃകയാക്കി കുറിക്കുള്ള പ്രതികരണവുമായി ദീപികയും രംഗത്തെത്തുമോ എന്നാണ് സിനിമാലോകം ഉറ്റു നോക്കുന്നത്.

സിനിമയക്ക് അകത്ത് ദീപികയാണോ പ്രിയങ്കയാണോ വലിയ താരമെന്നു ചര്‍ച്ചകള്‍ ഒരുപക്ഷത്ത് നടക്കവെയാണ് വിവാദങ്ങളിലും താരങ്ങള്‍ ഒരേ പാത പിന്തുടരുന്നത്.

We use cookies to give you the best possible experience. Learn more