മുംബൈ: സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ബോളിവുഡ് സൂപ്പര്‍ താരമായ ദീപിക പദുക്കോണ്‍ മികച്ച ഒരു ബാഡ്മിന്റണ്‍ കളിക്കാരിയായി മാറാന്‍ സാധ്യതയുണ്ടായിരുന്നെന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു.
കഴിഞ്ഞ ദിവസമാണ് പി.വി. സിന്ധുവും ദീപിക പദുക്കോണും ഒരുമിച്ച് കളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇരുവരും ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയ്‌ക്കൊപ്പം ആരാണ് ജയിച്ചതെന്ന് ഊഹിക്കാനായിരുന്നു ദീപിക തന്റെ ആരാധകരോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ദീപികയും സിന്ധുവും രണ്‍വീര്‍ സിംഗും ഡിന്നര്‍ കഴിച്ചതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണ്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു.
ചെറുപ്പത്തില്‍ താരത്തിന്റെ ബാഡ്മിന്റണ്‍ പരിശീലിപ്പിച്ചിരുന്നെങ്കിലും ദീപിക പിന്നീട് സിനിമ തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി ചിത്രങ്ങളാണ് ദീപികയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83, ഹൃത്വിക് റോഷന്‍ നായകനായ ഫൈറ്റര്‍ , ഷാരൂഖ് ഖാന്റെ പത്താന്‍, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന പേരിടാത്ത ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഇതിന് പുറമെ പ്രഭാസ്, അമിതാബ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Deepika Padukone and PV Sindhu play badminton together. Video