Bollywood
രണ്‍വീറിനെക്കാള്‍ കൂടുതല്‍ വരുമാനവും അവസരങ്ങളും എനിക്കുണ്ട്; മനസ്സുതുറന്ന് ദീപിക പദുകോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 01, 01:25 pm
Monday, 1st February 2021, 6:55 pm

മുംബൈ: ബോളിവുഡിന്റെ താരജോഡി ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് ഇരുവരും വിവാഹിതരായത്. 2013ല്‍ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആരാധകരെ കൈയ്യിലെടുത്ത ജോഡികളായി മാറിയത്.

ഇപ്പോഴിതാ രണ്‍വീറിനെപ്പറ്റി മനസ്സുതുറക്കുകയാണ് ദീപിക. ബര്‍ഖ ദത്തുമായി നടത്തിയ ദൈനിക് ഭാസ്‌കര്‍ കോണ്‍ക്ലേവിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

തങ്ങള്‍ പ്രണയത്തിലാകുന്ന സമയത്ത് രണ്‍വീറിന് കാര്യമായ റോളുകള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും തനിക്ക് നിറയെ സിനിമകള്‍ ഉണ്ടായിരുന്നെന്നും ദീപിക പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ ഒരിക്കലും രണ്‍വീര്‍ അസ്വസ്ഥനായിട്ടില്ല. വളരെയധികം സന്തോഷത്തോടെ തന്നെയാണ് തങ്ങള്‍ അക്കാലത്തും മുന്നോട്ടുപോയതെന്ന് ദീപിക പറഞ്ഞു.

ഞാനൊരു വലിയ താരമാണെന്നും രണ്‍വീറിനെക്കാള്‍ കൂടുതല്‍ ഞാന്‍ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാം. എന്നാല്‍ അതില്‍ യാതൊരു ഈഗോയും രണ്‍വീറിനില്ല. തന്നെക്കാള്‍ കൂടുതല്‍ വരുമാനം എനിക്കാണെന്നതില്‍ അദ്ദേഹം ഏറെ അഭിമാനിക്കുന്നു. ആ ഒരു ബഹുമാനം എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിക്കാറുണ്ട്, ദീപിക പറഞ്ഞു.

താന്‍ രണ്‍വീറിന് വിവാഹം കഴിച്ചതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും ദീപിക പറഞ്ഞു. രണ്‍വീറിനെക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ തന്നെത്തേടി വരാറുണ്ടെന്നും അദ്ദേഹത്തെക്കാള്‍ കൂടുതല്‍ വരുമാനം തനിക്കാണെന്നുമെന്ന കാര്യത്തില്‍ അഭിമാനിക്കുന്നയാളാണ് രണ്‍വീറെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

‘പലപ്പോഴും വീട്ടിലെത്താന്‍ തന്നെ കഴിയാറില്ല. അത്രയും തിരക്കുപിടിച്ച സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അന്ന് രണ്‍വീറിന് അത്രയധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതൊന്നും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. പരസ്പരം ഇരുവര്‍ക്കും വേണ്ടത്ര സ്‌പേസ് കൊടുക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു’, ദീപിക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Deepika Padukone About Her Marriage With Ranveer singh