| Saturday, 25th November 2017, 6:58 pm

'ആളുകളെ ഒരുമിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്നതാണ് സിനിമ; അത് ചിലര്‍ മനസിലാക്കാതെ വരുമ്പോള്‍ വിഷമം തോന്നുന്നു'; പത്മാവതി വിവാദത്തില്‍ ദീപിക പദുക്കോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദീപിക പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധവുമായി രജ്പുത് കര്‍ണിസേനയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനും നായികയ്ക്കുമെതിരെ വധഭീഷണിയടക്കം മുഴക്കിയാണ് ആക്രമണം.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ സംബന്ധിച്ച ചോദ്യത്തിന് പ്രതികരണവുമായി ദീപിക രംഗത്ത്.” ഇതുപോലൊരു ലോകത്ത് ഇപ്പോള്‍ സുരക്ഷിതത്വം തോന്നുന്നത് വളരെ നല്ലതാണ്.” എന്നായിരുന്നു ദീപികയുടെ മറുപടി.

” ഇത് വേദനിപ്പിക്കുന്നതാണ്. ദു:ഖിപ്പിക്കുന്നതും. ആളുകളെ ഒരുമിപ്പിക്കുന്നതാണ്. എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. എന്നാല്‍ ആളുകള്‍ അത് മനസിലാക്കാതെ വരുമ്പോള്‍ വേദനയുണ്ട്.” എന്നായിരുന്നു ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളോട് ദീപികയുടെ പ്രതികരണം.

സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചും ദീപിക മനസു തുറന്നു. ക്യാമറയുടെ മുന്നില്‍ മാത്രമല്ല, പിന്നിലും സ്ത്രീകള്‍ എത്തുന്നുണ്ടെന്നും സ്ത്രീകള്‍ക്കായി സിനിമകള്‍ എഴുതപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ദീപിക അഭിപ്രായപ്പെട്ടു.

രജ്പുത് റാണിയായ പത്മാവതിയായി ദീപികയെത്തുന്ന പത്മാവതിയുടെ റിലീസ് തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം, ചിത്രത്തിന് പിന്തുണയുമായി ബോളിവുഡില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more